ഇടുക്കി: ജില്ലയിലെ പ്രസിദ്ധവും പരിപാവനവുമായ ശിവക്ഷേത്രങ്ങളിൽ ഒന്നായ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിൽ ഒരാഴ്ചയായി നടന്നു വന്ന ഉത്സവത്തിന് ആറാട്ടോടു കൂടി ഇന്ന് കൊടിയിറങ്ങും.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഉത്സവബലി ദർശനത്തിന് നൂറു കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിൽ എത്തിയിരുന്നത്. ആറാട്ട് ദിനമായ ഇന്ന് രാവിലെ 8 ന് മുല്ലക്കൽ ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളത്ത് നടക്കും. വൈകിട്ട് 4. 30 ന് കാഴ്ചശ്രീബലി. ശ്രീക്കുട്ടൻ മാരാരുടെ പ്രമാണത്തിൽ സ്‌പെഷ്യൽ പഞ്ചവാദ്യം.വൈകിട്ട് കോതമംഗലം ശ്രീനന്ദനം ഭജൻസ് അവതരിപ്പിക്കുന്ന നാമസങ്കീർത്തനഘോഷം.രാത്രി എട്ടു മണിക്ക് ശേഷം കൊടിയിറങ്ങി ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്.ഒൻപതു മണിക്ക് ആറാട്ട് തുടർന്ന് അമ്പലം ജംഗ്ഷനിൽ എൻ.എസ്.എസ് വക സ്വീകരണം 11.30 ന് ക്ഷേത്രത്തിൽ പറവെയ്പ്പ്. മാർച്ച് നാലിനാണ് മഹാശിവരാത്രി.