kk
പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾ

നെടുങ്കണ്ടം:മുണ്ടിയെരുമ ഗവ. സ്‌കൂൾ പരിസരത്ത് ഉടുമ്പൻചോല എക്‌സൈസ് സംഘം 7.5 കിലോഗ്രാം പുകയില ഉത്പന്നങ്ങൾ പിടികൂടി.നാല് കടകളിൽ നടത്തിയ പരിശോധനയെത്തുടർന്നാണ് 4750 രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ഇവയ്ക്ക് 800 രൂപ ഫൈൻ അടപ്പിച്ചു. ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ജി.പ്രകാശിന്റെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടർ ജി.വിജയകുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എം.പി പ്രമോദ്, കെ ആർ ബാലൻ, സി.പി. റെനി, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എസ് അനൂപ്, ലിജോ ജോസഫ്, എൻ.വി.ശശീന്ദ്രൻ,കെ.ആർ ശശികുമാർ,എം.കെ.ഷാജി,ജോഫിൻ ജോൺ,പി.സി റെജി എന്നിവർ പങ്കെടുത്തു.