രാജാക്കാട്:ചിത്തിരപുരം ഗവ.ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്മാൻ സിവിൽ വിഭാഗത്തിൽ ഒഴിവ് വന്നിട്ടുള്ള ഏതാനും സീറ്റുകളിലേയ്ക്ക് പത്താംക്ലാസ് പാസായവർക്ക് അപേക്ഷ നൽകുന്നതിനുള്ള തീയതി 19വരെ ദീർഘിപ്പിച്ചു.അപേക്ഷാ ഫോറം ചിത്തിരപുരം ഗവ. ഹൈസ്‌കൂളിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ ഓഫീസ്, കൊച്ചുമുല്ലക്കാനത്ത് പ്രവർത്തിക്കുന്ന രാജാക്കാട് ഗവ.ഐ.ടി ഐ ഓഫീസ് എന്നിവിടങ്ങളിൽ ലഭ്യമാണ്.19ന് വൈകിട്ട് 5 വരെ അപേക്ഷകൾ സ്വീകരിക്കും. ഫോൺ: 04868241 813, 9847432553 .