ചെറുതോണി : കെ.എസ്.ടി.എ ഇടുക്കി ഏരിയയുടെ നേതൃത്വത്തിൽ പൊതു വിദ്യാലയങ്ങളിലെ പ്രൈമറി കുട്ടികൾക്കായി നാളെ ചുരുളി എസ്.എൻ.യു,പി. സ്‌കൂളിൽ എൽ.എസ്.എസ് - യു.എസ്.എസ് മോഡൽ പരീക്ഷ നടത്തും. രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയാണ് പരീക്ഷ. കഞ്ഞിക്കുഴി, വാഴത്തോപ്പ്, വാത്തിക്കുടി എന്നീ പഞ്ചായത്തുകളിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ 4,7 ക്ലാസുകളിലെ കുട്ടികളാണ് ഈ മോഡൽ പരീക്ഷയിൽ പങ്കെടുക്കേണ്ടത്. ഉച്ചഭക്ഷണം കുട്ടികൾ കരുതേണ്ടതാണ്.ഫോൺ: 9495259186, 9446868388.