തൊടുപുഴ: അന്നപൂർണേശ്വരി നവഗ്രഹ- ഭദ്രകാളീ ക്ഷേത്രത്തിലെ തിരുവത്സവത്തിനും പൊങ്കാല മഹോത്സവത്തിനും തുടക്കമായി.

ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയും മേൽശാന്തി കൈതപ്രം നാരായണൻ നമ്പൂതിരിയും മുഖ്യകാർമ്മികത്വം വഹിക്കും. ഇന്നലെ ആരംഭിച്ച ദ്രവ്യകലശം നാളെ ബ്രഹ്മകലശത്തോടെ സമാപിക്കും. നാളെ വൈകിട്ട് 5.30ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നിന്ന് താലപ്പൊലി ഘോഷയാത്ര, 19ന് രാവിലെ ഒമ്പതിന് പൊങ്കാല, 9.30ന് വിശേഷാൽ നവഗ്രഹപൂജ, 10ന് വിശേഷാൽ ആയില്യ പൂജ, 11ന് പൊങ്കാലനിവേദ്യം, 12.30ന് പ്രസിദ്ധമായ മകം തൊഴൽ. 20ന് രാവിലെ ഒമ്പതിന് നവഗ്രഹപൂജ, വൈകിട്ട് മണക്കാട് നെല്ലിക്കാവ് ഭഗവതീ ക്ഷേത്രത്തിൽ നിന്നും ആട്ടകാവടിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ താലപ്പൊലി എതിരേൽപ്പ്. 21ന് രാവിലെ ഒമ്പതിന് നവഗ്രഹപൂജ, 10ന് വിശേഷാൽ ഉത്രം പൂജ, വൈകിട്ട് 6.30ന് ദീപാരാധന എന്നിവ നടക്കും.
പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഏകദേശം 2500 ഭക്തജനങ്ങൾ പൊങ്കാല അർപ്പിക്കും. അതിനുവേണ്ട എല്ലാ സാധന സാമഗ്രികളും ക്ഷേത്രത്തിൽ ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു.