കുമളി : ഉത്പാദന - സേവന- പശ്ചാത്തല മേഖലയിൽ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള കുമളി ഗ്രാമപഞ്ചായത്തിന്റ
55.42 കോടിയുടെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് സൺസി മാത്യു അവതരിപ്പിച്ചു.
ഭവനനിർമ്മാണം മാലിന്യസംസ്‌കരണം, റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന മേഖലയുടെ വികസനം എന്നിവയ്ക്ക് മുഖ്യപരിഗണന നൽകിയുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ഭൂരഹിത - ഭവനരഹിതർക്ക് വാസയോഗ്യമായ വീട് നിർമ്മിച്ച് നൽകുന്നതിന് ഹഡ്‌കോ മുഖാന്തിരം അനുവദിച്ച വായ്പയുടെ തിരിച്ചടവിനും, ലൈഫ് ഭവനപദ്ധതിയുടെ പൂർത്തീകരണത്തിനുമായി 1,72,00,000 രൂപയും വീടുകളുടെ നവീകരണത്തിനായി 1,24,00,000/രൂപയും ചെളിമടയിലെ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിന് 4.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ആകെ ബഡ്ജറ്റ് അടങ്കൽ 554232155 രൂപ ആണ്. ആകെ ചെലവ് 444125164 രൂപയും നീക്കിയിരിപ്പ് 11010699 രൂപയും ആണ്. ഇതിൽ 7,02,88,000 രൂപ ഗ്രാമപഞ്ചായത്തിന്റെ തനത് വരുമാനമാണ്.
സേവന മേഖല
തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് 46 ലക്ഷം
അംഗൻവാടികൾക്ക് ബേബിബെഡ്, വാട്ടർഫിൽറ്റർ , ഗ്യാസ്
പോഷകാഹാര പരിപാടി - 68 ലക്ഷം,
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് , ബത്ത എന്നിവയ്ക്ക് 14,68,000 രൂപ, പ്രാഥമികാരോഗ്യകേന്ദ്രത്തിൽ അധിക ജീവനക്കാരെ നിയമിക്കുന്നതിന് 10 ലക്ഷം , പാലിയേറ്റീവ് കെയറിന് 12 ലക്ഷം, പാലിയേറ്റീവ് കെയർ സേവനം ആവശ്യമുള്ള വയോജനങ്ങൾക്ക് 10 ലക്ഷം
,പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ജെറിയാട്രിക് മെഡിസിൻ വാങ്ങുന്നതിന് 9 ലക്ഷം , പൊതുവായി മരുന്നുകൾ വാങ്ങുന്നതിന് 14,41,000, ആയുർവേദ ഡിസ്‌പെൻസറിയിൽ മരുന്ന് വാങ്ങുന്നതിന് 10 ലക്ഷം, സിദ്ധഹോമിയോ ഡിസ്‌പെൻസറികളിലേയ്ക്ക് മരുന്നുകൾ വാങ്ങുന്നതിന് 3 ലക്ഷവും വകയിരുത്തി.
ഉത്പാദന മേഖലയിൽ
ക്ഷീരകർഷകർക്ക് പാൽ ഉത്പാനത്തിന് ആനുപാതികമായി സബ്‌സിഡി നൽകുന്നതിന് 37 ലക്ഷം . ജൈവവളം വിതരണത്തിന് 60 ലക്ഷം. തെങ്ങിൻ തൈ വിതരണത്തിന് 7,50,000 രൂപയും ജലസേചന പമ്പ് സെറ്റ് വിതരണത്തിന് 15 ലക്ഷം രൂപയും , മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് നിർമ്മിക്കുന്നതിന് 10 ലക്ഷം രൂപ , മഴവെള്ള സംഭരണി നിർമ്മാണം, വനിതകൾക്ക് കറവ പശുക്കളെ വിതരണം - 67 ലക്ഷം, പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിക്കായി 30 ലക്ഷം, വനിതകൾക്ക് മുട്ടക്കാഴികളെ വിതരണം ചെയ്യുന്നതിന് 31 ലക്ഷം, കാലിത്തൊഴുത്തുകൾ നവീകരിക്കുന്നതിന് ധനസഹായം 30 ലക്ഷം രൂപ, മൃഗാശുപത്രികളിലേയ്ക്ക് മരുന്നുകൾ വാങ്ങുന്നതിന് 5 ലക്ഷം രൂപ, പൊതുമാർക്കറ്റ് നവീകരിക്കുന്നതിന് 6 ലക്ഷം രൂപ ,അട്ടപ്പള്ളത്ത് ഫിഷ് മാർക്കറ്റ് വൈദ്യുതീകരിക്കുന്നതിന് 4,75,000 രൂപയും ബഡ്ജറ്റിൽ വകകൊള്ളിച്ചു.
പശ്ചാത്തല മേഖലയിൽ
റോഡുകൾക്ക് 4 കോടി , നടപ്പാതകൾ , പാലങ്ങൾ , കലുങ്കുകൾ എന്നിവകളുടെ നവീകരണത്തിന് 1.75 കോടിയും പൊതുകെട്ടിടങ്ങളുടെ നവീകരണത്തിനും , നിർമ്മാണങ്ങൾക്കും 80 ലക്ഷം രൂപയും വകയിരുത്തി. കുടിവെള്ള പദ്ധതിക്ക് 1.4 കോടി, ടൂറിസം മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്ക് 25 ലക്ഷവും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 8 കോടി രൂപയും സാമൂഹ്യ സുരക്ഷിതത്വ പെൻഷൻ നല്കുന്നതിന് 2 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്