കുമളി : ബി.ജെ.പി.പീരുമേട് മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന എ.ജി. മണിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ കുമിളി പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബി.ജെ.പി.ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ അജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സി.സന്തോഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.എ.വി. മുരളീധരൻ, സനോജ് കെ സരസൻ, ഉണ്ണികൃഷ്ണൻ, വി.ജി.വിനോദ് ,ജയിംസ് എന്നിവർ സംസാരിച്ചു. എ.ജി മണിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.