കട്ടപ്പന : എസ്.എൻ.ഡി.പി യോഗം ചക്കുപള്ളം ശാഖാ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10ന് ശ്രീനാരായണ ഓഡിറ്റോറിയത്തിൽ നടക്കും. മലനാട് യൂണിയൻ പ്രസി‌ഡൻ്റ് ബിജുമാധവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിക്കും. മുൻ വർഷത്തെ വരവ് ചെലവ് കണക്കുകളും റിപ്പോർട്ടും പാസാക്കൽ, നടപ്പുവർഷത്തെ ബഡ്ജറ്റ് അവതരണം, യോഗം - യൂണിയൻ വാർഷിക പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് എന്നിവയാണ് പ്രധാന അജണ്ടകൾ. ശാഖ സെക്രട്ടറി പി.എൻ. സജി റിപ്പോർട്ട് അവതരിപ്പിക്കും. യൂണിയൻ കൗൺസില‌ർ പി.എസ്. സുനിൽ കുമാർ, കെ.ബി. കിരൺ, പ്രീതി സജി, എസ്. ശരത്, ഗോപിക സജിവോത്തമൻ തുടങ്ങിയവ‌ർ പ്രസംഗിക്കും. ശാഖ പ്രസിഡൻ്റ് കെ.വി. പ്രസാദ് സ്വാഗതവും വൈസ് പ്രസിഡന്റ് സുശീല രവീന്ദ്രൻ നന്ദിയും പറയും.