kk
അറസ്റ്റിലായ പ്രതി

അടിമാലി: വിൽപ്പനക്കായി സൂക്ഷിച്ച രണ്ട് കിലോ 80 ഗ്രാം കഞ്ചാവുമായി തമിഴ്നാട് സ്വദേശി അടിമാലിയിൽ അറസ്റ്റിലായി.

തമിഴ്നാട് ഉത്തമപാളയം സ്വദേശി ഈശ്വരനെയാണ് (42)​ വെള്ളിയാഴ്ച വൈകിട്ട് അടിമാലി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. അടിമാലിയിലെ ഇടനിലക്കാരന് കഞ്ചാവു കൈമാറാൻ കാത്ത് നിൽക്കുന്നതിനിടെയാണ് പിടിയിലാകുന്നത്.

സംശയം തോന്നി എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. ഏറെക്കാലമായി അടിമാലിയിലും പുറ്റടിയിലും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി ഈശ്വരൻ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.ഇയാൾ തമിഴ്നാട്ടിൽ നിന്നും വലിയ തോതിൽ കഞ്ചാവ് കേരളത്തിലേക്കെത്തിച്ചിരുന്നതായാണ് സൂചന. എക്‌സൈസ് ഇൻസ്‌പെക്ടർ റോയി ജെയിംസ് നേതൃത്വം നൽകി.