obit-sreekumar
ശ്രീകുമാർ.

ചെറുതോണി: കടബാധ്യത മൂലം ഇടുക്കിയിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി നക്കരയിൽ ശ്രീകുമാർ (59)ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം വിഷം കഴിച്ച് അവശനിലയിലായ ഇയാളെ ബന്ധുക്കൾ തൂക്കുപാലത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മൂന്ന് മണിയോടെ മരിച്ചു. ഫെഡറൽ ബാങ്കിന്റെ തോപ്രാംകുടി ശാഖ, മുരിക്കാശ്ശേരി സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് വായ്പയെടുത്താണ് ഇയാൾ കൃഷി ചെയ്തിരുന്നതെന്ന് പറയുന്നു. ഇതുകൂടാതെ സ്വകാര്യ വ്യക്തികൾക്കും പ്രൈവറ്റ് ബാങ്കുകൾക്കും പണം നൽകാനുണ്ട്. ഏകദേശം 15 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഇയാളുടെ പെരിഞ്ചാംകുട്ടിയിലെ രണ്ടേക്കർ സ്ഥലത്തെ കൃഷി

കാലവർഷക്കെടുതിയിൽ നശിച്ചതിനെത്തുടർന്നുണ്ടായ നിരാശയാണ് ആത്മഹത്യക്ക് കാരണമെന്നാണ് അറിയുന്നത്. കൊടുക്കാനുള്ള കടബാധ്യതയുടെ കണക്ക് എഴുതി വച്ചിട്ടാണ് ാത്മഹത്യ ചെയ്തത്. മുരിക്കാശ്ശേരി പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഉഷാകുമാരിയാണ് ഭാര്യ. മക്കൾ അനൂപ്, അപർണ. ഇതോടെ ഇടുക്കിയിൽ കടക്കെണി മൂലം ജീവനൊടുക്കുന്ന കർഷകരുടെ എണ്ണം അഞ്ച് ആയി. ഇതിൽ മൂന്നും വാത്തിക്കുടി പഞ്ചായത്തിലാണ് നടന്നത്.