വഴിത്തല : എസ്.എൻ.ഡി.പി യോഗം വഴിത്തല ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗുരുനാരായണ പുരുഷ സംഘത്തിന്റെ 4 ാമത് വാർഷികം ശാഖാ പ്രസിഡന്റ് പി.വി ഷൈൻ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് രാജൻ പന്തമായ്ക്കൽ, കൺവീനർ ശിവദാസ്' ജോ:കൺവീനർ ഗോപി പിണമറുകിൽ, സജീവ് മറ്റത്തിൽ, ദിലിപ് തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ഹരിശങ്കർ നടുപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി കമ്മറ്റി അംഗം അഭിലാഷ് നന്ദി പറഞ്ഞു.