തൊടുപുഴ:നഗരസഭയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നഗരസഭയുടെ വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 24 അംഗ ഹരിത സേനയ്ക്കുള്ള യൂണിഫോം, ഐ.ഡി. കാർഡ് എന്നിവയുടെ വിതരണം നടന്നു. ഹെൽത്ത് കമ്മിറ്റി ചെയർപേഴ്സൺ റിനി ജോഷി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ആക്ടിംഗ് ചെയർമാൻ അഡ്വ. സി.കെ. ജാഫർ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി, ഹരിതകേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ. മധു, ഹെൽത്ത് വിഭാഗം ജീവനക്കാർ, കുടുംബശ്രീ ഭാരവാഹി ജമീല മുതലായവർ പങ്കെടുത്തു. 2019 മാർച്ച് 1ന് നഗരസഭയുടെ എല്ലാ വാർഡുകളിലും വിവരശേഖരണം ആരംഭിക്കുമെന്നും കൂടാതെ കൗൺസിൽ തീരുമാനപ്രകാരം വീടുകളിൽ നിന്നും കഴുകി ഉണക്കിയ പ്ലാസ്റ്റിക്കുകൾ ശേഖരിക്കുമെന്നും അറിയിച്ചു. തൊടുപുഴ നഗരസഭയുടെ ശുചിത്വമേഖലയ്ക്ക് ഏറെ ഗുണം ചെയ്യുന്ന ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാകണമെന്നും ആക്ടിംഗ് ചെയർമാൻ അഡ്വ. സി.കെ. ജാഫർ അഭ്യർത്ഥിച്ചു.