ഇടുക്കി: പ്രളയത്തിൽ പൂർണമായും സ്ഥലം നഷ്ടപ്പെട്ടവർക്ക് വസ്തു വാങ്ങുന്നതിനുള്ള നിബന്ധനയിൽ ഇളവു വരുത്തി.
പരമാവധി ആറ് ലക്ഷം രൂപയ്ക്ക് മൂന്ന് മുതൽ അഞ്ച് സെന്റ് വരെ വാങ്ങണമെന്ന നിബന്ധനയിലാണ് ഇളവു വരുത്തി സർക്കാർ ഉത്തരവായത്. ഇടുക്കി പോലുള്ള മലയോര ജില്ലകളിലും മറ്റും പരമാവധി വാങ്ങാവുന്ന വസ്തുവിന്റെ വിസ്തൃതി അഞ്ച് സെന്റ് എന്നുള്ളത് പ്രായോഗികമല്ലെന്ന് സർക്കാർ വിലയിരുത്തി. ആറ് ലക്ഷം രൂപ വിനിയോഗിച്ച് രജിസ്‌ട്രേഷൻ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി, എഴുത്ത് ഫീസ് ഉൾപ്പെടെ കുറഞ്ഞത് മൂന്ന് സെന്റ് വസ്തു എങ്കിലും വാങ്ങേണ്ടതാണ്. എന്നാൽ ഈ തുക വിനിയോഗിച്ച് പരമാവധി ലഭ്യമായ അളവിലും ഭൂമി വാങ്ങാവുന്നതാണെന്ന വ്യവസ്ഥയാണ് പരിഷ്‌കരിച്ചത്..