ഇടുക്കി: കുടുംബശ്രീ കഫേ കാറ്ററിംഗ് യൂണിറ്റുകൾക്ക് കൂടുതൽ പ്രാചാരവും സ്വീകാര്യതയും ലഭിക്കുന്നതിനായി ജില്ലാ കുടുംബശ്രീമിഷൻ ജില്ലാതലത്തിൽ പാചക മത്സരം സംഘടിപ്പിക്കുന്നു. മാർച്ച് ആറിന് രാവിലെ 10.30 ന് തൊടുപുഴ മങ്ങാട്ട് കവലയിലുള്ള ഫുഡ് ക്രാഫ്റ്്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് മത്സരം നടത്തുന്നത്.

വിജയികൾക്ക് ഒന്നാം സമ്മാനമായി 10000 രൂപയും, രണ്ടാം സമ്മാനം 5000 രൂപയും, മൂന്നാം സമ്മാനം 2500 രൂപയും ലഭിയ്ക്കും. ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് സംസ്ഥാനമിഷൻ നടത്തുന്ന പാചക മത്സരങ്ങളിൽ പങ്കെടുക്കുവാൻ അർഹതയുണ്ടാകും. പങ്കെടുക്കുന്നവരുടെ വിവരങ്ങൾ അതാത് സി.ഡി.എസിൽ 20 ന് മുമ്പായി അറിയിക്കണം.