ഇടുക്കി: ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളുടെ ജില്ലാ തലവൻമാരെയും എല്ലാ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെയും, നഗരസഭാ സെക്രട്ടറിമാരെയും ഉൾക്കൊള്ളിച്ചുകൊണ്ട് ബോധവത്ക്കരണ സെമിനാർ 26ന് രാവിലെ 10.30 മുതൽ നാലുവരെ തൊടുപുഴ ഐ.എം.എ ഹാളിൽ നടക്കും. പങ്കെടുക്കുന്നവർക്ക് അനുവദനീയമായ ടി..എ/ഡി.എ നൽകും. പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ ബാങ്ക് പാസ്ബുക്കിന്റെ/ടി.എസ്.ബി അക്കൗണ്ടിന്റെ ആദ്യ പുറത്തിന്റെ പകർപ്പ് കൊണ്ടുവരണം. പങ്കെടുക്കുന്ന ഉദ്യോഗസ്ഥന്റെ വിശദാംശങ്ങൾ 21ന് മുമ്പായി അറിയിക്കണം.