ചെറുതോണി: കളത്തിൽ ഷിബു ജോർജ് (45) പാമ്പ് കടിയേറ്റ് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് താന്നിക്കണ്ടത്ത് വച്ച്
മൂർഖൻപാമ്പിനെ പിടികൂടിയ ഷിബു ചാക്കിൽ കെട്ടി വനപാലകർക്ക് കൈമാറുന്നതിനിടെ ചാക്കിന്റെ ദ്വാരത്തിലൂടെ പുറത്തെത്തിയ പാമ്പ് ഷിബുവിനെ കൊത്തുകയായിരുന്നു.
ഉടൻ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോലംഞ്ചേരിക്ക്
കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. ഇടുക്കിയിലും സമീപ പ്രദേശങ്ങളിലും പാമ്പുകളെ കണ്ടാൽ
പിടികൂടുന്നതിന് നാട്ടുകാർ ഷിബുവിനെയാണ് വിളിച്ചിരുന്നത്. ഇതിന് മുമ്പും ഷിബുവിന്
പാമ്പുകടിയേറ്റിട്ടുണ്ട്. മാതാവ്: വിക്‌ടോറിയ. ഭാര്യ: മരിയ. മക്കൾ: ആഷ്ന, അലീന.