മറയൂർ: പാമ്പാറ്റിൽ കഴിഞ്ഞ ദിവസം കോവിൽക്കടവിൽ നിന്നും ആറ് കിലോമീറ്റർ അകലെ തൂക്കുവയൽ ഭാഗത്ത് കണ്ട അജ്ഞാത മൃതദേഹം രാജ്കുമാറിന്റേതെന്ന് (45) തിരിച്ചറിഞ്ഞു.
ഒക്‌ടോബർ 13 നാണ് മൂന്നാർ സ്വദേശിയായ ഐ.എസ്.ആർ.ഒ ഫയർമാൻ രാജ് കുമാറിനെ ഒഴുക്കിൽപെട്ട് കാണാതായത്. സുഹ്രുത്തുക്കളോടൊപ്പം ആറ്റിൽ ഇറങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. രാജ് കുമാറിന്റെ പിതാവ് പൊന്നയ്യനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ കൈയ്യിൽകെട്ടിയിരുന്ന ചരട് കണ്ടാണ് തിരിച്ചറിഞ്ഞത്. മറയൂർ എസ്.ഐ ജി.അജയകുമാർ, അഡീഷണൽ എസ്.ഐ ടി.ആർ രാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് തയ്യാറാക്കി.
മാതാവ്: സുബ്ബലക്ഷമി, ഭാര്യ; മുരുകേശ്വരി, മക്കൾ ആദീശ്വരൻ ആദിത്യൻ സംസ്കാരം: ഇന്ന്