കുമളി: ചക്കുപള്ളം മേനോൻമേട് ജപമാല രാഞ്ജിപള്ളി മേടയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ.
തമിഴ്നാട് മധുര തിരുപുറകുണ്ട്രം സിലോൺ കോളനിയിൽ സിറാജുദീനാണ് (39) പിടിയിലായത്.
കഴിഞ്ഞ ജനുവരിയിലാണ് മോഷണം നടന്നത്.പള്ളിയുടെ വാതിൽ കുത്തിത്തുറന്ന് മൂന്ന് പവന്റെ 2 മാല,ഒരു മോതിരം,ലാപ് ടോപ്പ്, 50.000 രൂപ എന്നിവയാണ് മോഷ്ടിച്ചത്.പണം ഒഴികെയുള്ള മോഷണ മുതലുകൾ പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. വ്യാജ കമ്പനികളുടെ സാധനങ്ങളുമായി വീടുകളിൽ കയറി മോഷണത്തിനുള്ള സാദ്ധ്യത മനസിലാക്കിയ ശേഷം മോഷണം നടത്തുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി കാമറയുടെയും സെെബർസെല്ലിന്റെയും സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മധുര ഭാഗത്തുള്ള മോഷണ സംഘത്തിലെ അംഗമാണ് പ്രതി. കുമളി സി.എെ.വി.കെ ജയപ്രകാശ്,എസ്.എെ.പ്രസാന്ത് .പി.നായർ,ഇടുക്കി സെെബർ സെൽ എസ്.എെ.ജോബിതോമസ്,മുല്ലപ്പെരിയാർ എ.എസ്.എെ സജിമോൻ ജോസഫ്,ഇടുക്കി സെെബർ സെല്ല് എ.എസ്.എെ.തങ്കച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.