ഇടുക്കി :പക്ഷപാതമില്ലാതെ ജനങ്ങൾക്ക് നീതിയും സുരക്ഷയും നടപ്പാക്കുകയാണ് സർക്കാരിന്റെ

നയമെന്നും സർക്കാരിന്റെ പ്രവർത്തനത്തെ വിലയിരുത്തുന്നതിൽ പൊലീസിന് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലുവയിൽ മെട്രോ സ്‌റ്റേഷൻ ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് സംസ്ഥാനത്തെ മറ്റ് ആറ് സറ്റേഷനുകൾക്കൊപ്പം ഉടുമ്പൻചോലയുടേയും ഉദ്ഘാടനം നിർവഹിച്ചത്. മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിച്ചു.

ജോയ്സ് ജോർജ് എം.പി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശശികലമുരുകേശൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.പി.സുനിൽ കുമാർ,ടി.ജെ.ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.അഡീഷണൽ സൂപ്രണ്ട് ഒഫ് പൊലീസ് മുഹമ്മദ് ഷാഫി സ്വാഗതവും മൂന്നാർ ഡിവൈ.എസ്.പി സുനീഷ് ബാബു നന്ദിയും പറഞ്ഞു. കാശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷമായിരുന്നു സമ്മേളനം തുടങ്ങിയത്.