രാജാക്കാട്:എസ്.എൻ.ഡി.പി യോഗം രാജാക്കാട് ശാഖയിൽ കുടുംബ സംഗമം നടന്നു. യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.എൻ.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു.സ്വാമിനി നിത്യ ചിന്മയി അനുഗ്രഹ പ്രഭാഷണം നടത്തി.യോഗം അസി.സെക്രട്ടറി കെ.ഡി രമേശ്, യൂണിയൻ സെക്രട്ടറി ലതീഷ് കുമാർ എന്നിവർ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ ആർ.അജയൻ,എൻ.ആർ വിജയകുമാർ, സൈബർ സേന കേന്ദ്രസമിതി ചെയർമാൻ ഐ.ബി പ്രഭാകരൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ശ്യാമള സാജു, സെക്രട്ടറി സിന്ധു മനോഹരൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് രഞ്ജിത്ത്, സെക്രട്ടറി സനൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ശാഖാ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ രവി,ശിവൻ,അശോകൻ,അജിമോൻ,രാജൻ,ഓമനക്കുട്ടൻ,ജയപ്രകാശ്, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ ഗോപി, ഷിബു,കുമാരൻ, വനിതാ സംഘം പ്രസിഡന്റ് രമണി വിജയൻ, സെക്രട്ടറി ബിനി ബേബി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അജിത്ത്, സെക്രട്ടറി തമ്പുരാൻ തുടങ്ങിയവർ പങ്കെടുത്തു. മുൻകാല നേതാക്കളെയും പ്രവർത്തകരെയും ആദരിച്ചു. ശാഖാ സെക്രട്ടറി കെ.ടി സുജിമോൻ സ്വാഗവും വൈസ് പ്രസിഡന്റ് വി.എൻ തുളസി നന്ദിയും പറഞ്ഞു. യൂത്ത് മൂവ്‌മെന്റ് വനിതാ സംഘം ഭാരവാഹികൾ, മുൻ കാല പ്രവർത്തകൾ,കുടുംബ യൂണിറ്റ് പ്രവർത്തകർ, ശാഖാംഗങ്ങൾ എന്നിവർ പങ്കെടുത്തു.