കരിങ്കുന്നം:ശാസ്താംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവം ഇന്ന് സമാപിക്കും. ക്ഷേത്രത്തിൽ ഇന്ന് ആറാട്ട് മഹോത്സവം നടക്കും. വെളുപ്പിന് 5 ന് പള്ളിയുണർത്തൽ,​ കണി കാണിക്കൽ,​ 8 ന് കൊടിമരച്ചുവട്ടിൽ പറ,​ 10 ന് കലശപൂജ,​ കലശാഭിഷേകം,​ കളഭാഭിഷേകം,​ ഉച്ചയ്ക്ക് 1 ന് ആറാട്ടുബലി,​ 1.15 ന് പ്രസാദ ഊട്ട്,​ 2 ന് കരിങ്കുന്നം കൈതക്കുളങ്ങര ദേവീക്ഷേത്രത്തിലേയ്ക്ക് ആറാട്ട് പുറപ്പെടൽ,​ വൈകിട്ട് 5 ന് കൈതക്കുളങ്ങര ദേവീ ക്ഷേത്രത്തിൽ നിന്ന് ആറാട്ട് ഘോഷയാത്ര,​ 7 ന് കൊടിമരച്ചുവട്ടിൽ പറ,​ മഹാപ്രസാദ ഊട്ട്,​ 8 ന് കഥാപ്രസംഗം എന്നിവ നടക്കുമെന്ന് പ്രസിഡന്റ് ഗോപി പയറ്റുകാലായിൽ,​ സെക്രട്ടറി പ്രഭൻ തടത്തിൽ എന്നിവർ അറിയിച്ചു.