പിഴപ്പലിശ ഒഴിവാക്കി

തൊടുപുഴ: മുട്ടം ഗ്രാമ പഞ്ചായത്തിന്റെ വസ്തു നികുതി കുടിശ്ശിക മുഴുവൻ പിരിച്ചെടുത്ത് നികുതി കുടിശ്ശിക രഹിതമാക്കുന്നതിനായി ഒറ്റത്തവണയായി കുടിശ്ശിക ഒടുക്കുന്നവർക്ക് മാർച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കിയിട്ടുണ്ട് .പൊതുജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടാതെ 2019-20 സാമ്പത്തിക വർഷത്തേയ്ക്കുള്ള ഡി ആൻഡ് ഒ ലൈസൻസിനുള്ള അപേക്ഷ 28 ന് മുമ്പായി പഞ്ചായത്തിൽ നൽകണം.

മന്ദിരോദ്ഘാടനം ഇന്ന്

തൊടുപുഴ: തൊടുപുഴ സബ് രജിസ്ട്രാർ ഓഫീസ് മന്ദിരോദ്ഘാടനം ഇന്ന് വൈകിട്ട് 5 ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പി.ജെ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജോയിസ് ജോർജ്ജ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ശിലാഫലകം അനാച്ഛാദനം പി.ജെ ജോസഫ് എം.എൽ.എ നിർവഹിക്കും.

ബ്ളോക്ക് സമ്മേളനം

തൊടുപുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൊടുപുഴ ബ്ളോക്ക് സമ്മേളനം നടന്നു. പ്രസി‌‌ഡന്റ് എൻ.കെ പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. വി.എസ്. ബാലകൃഷ്ണപിള്ള പ്രഭാഷണം നടത്തി. സാംസ്കാരിക വേദി കൺവീനർ ജോസഫ് മൂലശ്ശേരി ചർച്ചകൾക്ക് നേതൃത്വം നൽകി.

റേഡിയോ ദിനാചരണം

വണ്ണപ്പുറം: വണ്ണപ്പുറം കവിത റീഡിംഗ് ക്ളബും നെഹ്രു യുവകേന്ദ്രയും സംയുക്തമായി റേഡിയോ ദിനാചരണം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് വിൻസെന്റ് പിച്ചാപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ സുകുമാരൻ ഉദ്ഘാടനം ചെയ്തു.എൻ.വൈ.കെ യൂത്ത് കോ ഓർഡിനേറ്റർ സനൂപ്.സി മുഖ്യപ്രഭാഷണം നടത്തി.

ഉടൻ നടപ്പിലാക്കണം

തൊടുപുഴ: ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും എല്ലാ തസ്തികയിലുമുള്ള പ്രമോഷനും അടിയന്തരമായി നടപ്പാക്കണമെന്ന് ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. സി.ജെ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സി.ജെ ജോർജ്ജിനെ പ്രസിഡന്റായും പി.ബി ബിജുവിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

കാർഡുകൾ പിടിച്ചെടുക്കും

തൊടുപുഴ: അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന (ബി.പി.എൽ പിങ്ക് കാർ‌ഡ്)​ അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്)​ ഉടൻ തന്നെ പിടിച്ചെടുക്കുമെന്ന് തൊടുപുഴ സപ്ളൈ ഓഫീസർ അറിയിച്ചു. കാർഡിലെ അംഗങ്ങൾക്കെല്ലാം കൂടി ഒരേക്കറിൽ കൂടുതൽ സ്ഥലമോ,​ 1000 സ്ക്വയർഫീറ്റിൽ കൂടുതൽ വീടോ,​ നാലുചക്ര വാഹനമോ,​ മാസവരുമാനം 25000 രൂപയിൽ കൂടുതലോ ഉണ്ടെങ്കിൽ മുൻഗണനാ കാർഡിന് അർഹത ഉണ്ടായിരിക്കില്ല. സപ്ളൈ ഓപീസറും റേഷനിംഗ് ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘം അടുത്ത ദിവസം മുതൽ വീടുകൾ തോറും കയറിയിറങ്ങി പരിശോധന നടത്തും. ഫീൽഡി പരിശോധനയിൽ കണ്ടെത്തുന്ന കാർഡുകളുടെ ഉടമയ്ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ളൈ ഓഫീസർ അറിയിച്ചു.

കാർഡുകൾ മരവിപ്പിക്കും

തൊടുപുഴ: തുടർച്ചയായി രണ്ട് മാസം റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ കാ‌ർഡുകൾ മരവിപ്പിക്കുമെന്ന് തൊടുപുഴ താലൂക്ക് സപ്ളൈ ഓഫീസർ അറിയിച്ചു. തൊടുപുഴ താലൂക്കിൽ 6548 കാർഡുകൾ മരവിപ്പിക്കൽ നടപടി നേരിടുന്നതായി അദേഹം പറഞ്ഞു. ഈ മാസത്തെ റേഷൻ വിഹിതം തൊടുപുഴ താലൂക്കിലെ എല്ലാ റേഷൻ കടകളിലും എത്തിയിട്ടുണ്ട്. എല്ലാ കാർഡ് ഉടമകളും റേഷൻ കടകളിൽ എത്തി റേഷൻ വിഹിതം കൈപ്പറ്റണമെന്ന് സപ്ളൈ ഓഫീസർ അറിയിച്ചു.

യൂണിറ്റ് വാ‌ർഷിക സമ്മേളനം

തൊടുപുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുടയത്തൂർ യൂണിറ്റ് വാർഷിക സമ്മേളനവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കുടയത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് സി.എസ് ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു തൊടുപുഴ ടൗൺ ബ്ളോക്ക് സെക്രട്ടറി എ.എൻ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ ഇടുക്കി ജില്ലാ ജോയിന്റ് സെക്രട്ടറി എം.എം ഗോപാലപിള്ള മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായി സി.എസ് ഗോപിനാഥൻ (പ്രസിഡന്റ്)​,​ പി.പി സൂര്യകുമാർ (സെക്രട്ടറി)​,​ കെ.പി സശിധരൻപിള്ള (ട്രഷറർ)​,​ എം.എം ചന്ദ്രശേഖരപിള്ള,​ ടി.കെ സരസ്വതിയമ്മ (വൈസ് പ്രസിഡന്റുമാർ)​,​ ടി.കെ ശിവൻപിള്ള,​ കെ.ജി അനിൽ കുമാർ (ജോയിന്റ് സെക്രട്ടറിമാർ)​,​ വി.ആർ ഗോപാലൻ ,​എം. ബാലൻപിള്ള (ഓഡിറ്റർമാർ)​ എന്നിവരെ തിരഞ്ഞെടുത്തു.

ചിത്തിര മഹോത്സവവും സർപ്പപൂജയും

കാപ്പ് : കുറിഞ്ഞിലിക്കാട്ട് ഭഗവതീ ധർമ്മശാസ്താ ക്ഷേത്രത്തിൽ സർപ്പപൂജയും ചിത്തിര മഹോത്സവത്തിനും ഇന്ന് തുടക്കം. 23 ന് സമാപിക്കും. ഇന്ന് രാവിലെ മണക്കാട് പുതുക്കുളത്തുമന വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സർപ്പപൂജ നടക്കും. വൈകിട്ട് വിശേഷാൽ ദീപാരാധനക്ക് ശേഷം അനിൽകുമാർ പടിഞ്ഞാറേക്കര കുറിഞ്ഞിലിക്കാട്ട് അമ്മയുടെ ഛായാചിത്രം വഴിപാടായി സമർപ്പിക്കും. 20,​ 21 തീയതികളിൽ പതിവ് പൂജകൾ,​ ഗണപതി ഹോമം,​ വിശേഷാൽ അർച്ചനകൾ എന്നിവ നടക്കും. 22 ന് രാവിലെ 8 മുതൽ കാപ്പ് ലക്ഷ്മി നാരായണ നാരായണീയ പാരായണ സമിതിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ നാരായണീയ പാരായണം നടക്കും. 23 ന് രാവിലെ 6 ന് ക്ഷേത്രം തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മഹാഗണപതി ഹോമവും ശുദ്ധിക്രിയകളും ഇരുപത്തിയഞ്ച് കലശവും നടക്കും. രാവിലെ 9.30 ന് തലമറ്റം മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന കുംഭകൂട താലപ്പൊലി ഘോഷയാത്ര കുറിഞ്ഞിലിക്കാട്ട് ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് കുംഭകൂടാഭിഷേകവും കലശാഭിഷേകവും നടക്കും. 12 ന് തിരുമുമ്പിൽ പറയും മഹാപ്രസാദ ഊട്ടും നടക്കും. വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന,​ 7 ന് നാമജപഘോഷ ലഹരി,​ 9 ന് ഭക്തിഗാനമേള,​ തുടർന്ന് നൃത്തനൃത്യങ്ങൾ എന്നിവ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.