kk
രാജാക്കാട്ടിൽ അടപ്പിച്ച കട വ്യാപാരികൾ സംഘടിച്ചെത്തി തുറക്കുന്നു.

രാജാക്കാട്: ഹർത്താലനുകൂലികൾ പ്രതിഷേധവുമായി എത്തിയെങ്കിലും അവയെ അവഗണിച്ച് രാജാക്കാട്ടിൽ വ്യാപാരികൾ കടകൾ തുറന്നു. കടകൾ തുറക്കുന്നതറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തുകയും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി വി.കെ മാത്യുവിന്റെ സ്ഥാപനം അടപ്പിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ വ്യാപാരികൾ ടൗണിൽ എത്തുകയും സമിതിയുടെ അടിയന്തര ജനറൽബോഡി യോഗം ചേർന്ന് കടകൾ തുറക്കുന്നതിന് ഉറച്ച തീരുമാനം എടുക്കുകയും ചെയ്തു. ഇക്കാര്യം കോൺഗ്രസിന്റെ നേതാക്കളെ അറിയിക്കുകയും കൊല്ലപ്പെട്ടവരുടെ സംസ്‌ക്കാര സമയത്ത് മാത്രം അടച്ചിട്ട് സഹകരിക്കാമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് കടകൾ തുറന്നു. ഭാവിയിലും ഹർത്താലുകളോട് സഹകരിക്കില്ലെന്ന് വി.കെ മാത്യു പറഞ്ഞു.