മുട്ടം : മുട്ടം,കുടയത്തൂർ,അറക്കുളം,കരിങ്കുന്നം,പഞ്ചായത്തുകളിൽ രാവിലെ തന്നെ ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി .ചിലയിടത്ത് ഉച്ച വരെ വാഹനങ്ങൾ തടയുന്നതിനായി പ്രവർത്തകർ കൂട്ടത്തോടെ നിന്നെങ്കിലും മറ്റ് ചില ടൗണുകളിൽ രാവിലെ പ്രകടനം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു.. മുട്ടം, കുടയത്തൂർ അറക്കുളം എന്നീ ടൗണുകളിലെ ചിലയിടങ്ങളിൽ ഹോട്ടൽ, ബേക്കറി ,റസ്റ്റോറന്റുകൾ,വഴിയോര കച്ചവടക്കാർ,പെട്ടിക്കടകൾ എന്നിവ തുറന്ന് പ്രവർത്തിച്ചു.സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി .സി സർവീസ് നടത്തിയില്ല. .എന്നാൽ കാറും,ഓട്ടോറിക്ഷ ഉൾപ്പടെയുള്ള വാഹനങ്ങൾ സർവീസ് നടത്തി. സർക്കാർ സ്ഥാപനങ്ങൾ, ബാങ്ക്,പെട്രോൾ പമ്പുകൾ പൂർണമായും അടഞ്ഞു കിടന്നു. പ്രധാന ടൗണുകളിൽ പൊലീസ് രാവിലെ മുതൽ ക്യാമ്പ് ചെയ്തിരുന്നു.