ചെറുതോണി: ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടത്തിയ പൊതുമാരാമത്ത് നിർമ്മാണങ്ങളുടെ ബില്ലുകൾ ട്രഷറികളിൽനിന്ന് പാസാക്കി നൽകാത്തതിലും അമിതമായ സിമെന്റ് വില വർദ്ധനവിലും പ്രതിഷേധിച്ച് കേരള ഗവൺമെന്റ് കോൺട്രാക്‌റ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി പൈനാവ് സബ് ട്രഷറി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. ത്രിതല പഞ്ചായത്തുകളിൽനിന്ന് അമ്പതുകോടിയോളം ബില്ലുകൾ കറാറുകാർക്ക് ലഭിക്കാനുണ്ട്. ജനുവരി 25 മുതൽ കരാറുകാരുടെ ബില്ലുൾക്ക് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ ഉത്തരവ് പിൻവലിക്കാതെ 15ന് വീണ്ടും ധനകാര്യവകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ നിർമ്മാണോപകരണങ്ങളുടെ വിലവർദ്ധനവും ജി.എസ്.ടിയും മൂലം കരാറുകാർ ബുദ്ധിമുട്ടിലാണ്. പ്രതിസന്ധിയിലായ കരാറുകാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിൽ ജില്ല പ്രസിഡന്റ് എൻ സി ജോൺസൺ അദ്ധ്യക്ഷത വഹിക്കും ജോമോൻ മാത്യു ഉൽഘാടനം ചെയ്യുമെന്ന് ഷാജി മാരിയിൽ, രാജൻ വർഗ്ഗിസ് എന്നിവർ അറിയിച്ചു.