തൊടുപുഴക്കാരുടെ പ്രിയപ്പെട്ട ടീച്ചറാണ് ജെസി ആന്റണി. തൊടുപുഴ നഗരസഭാ കൗൺസിൽ രൂപീകൃതമായ 1988 മുതൽ കഴിഞ്ഞ 30 വർഷമായി തുടർച്ചയായി കൗൺസിലറാണ് ഈ റിട്ട. അദ്ധ്യാപിക. ഒരു തിരഞ്ഞെടുപ്പിലും ഇതുവരെ തോൽവിയറിയാത്ത ടീച്ചർ ഏഴ് മാസം മുമ്പ് നടന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പിലാണ് ആദ്യമായി പരാജയത്തിന്റെ രുചിയറിഞ്ഞത്. ഇതിന് മധുരപ്രതികാരമായി മാറി ഇന്നലെ നടന്ന തിരഞ്ഞെടുപ്പ് വിജയം. ഇത് രണ്ടാം തവണയാണ് പ്രൊഫ. ജെസി ആന്റണി നഗരസഭാ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2009ലാണ് ഇതിന് മുമ്പ് ജെസി ആന്റണി നഗരസഭ അദ്ധ്യക്ഷാ പദവി വഹിച്ചത്. തുടർച്ചയായി റിവർവ്യൂ വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ന്യൂമാൻ കോളേജിൽ അസോ. പ്രൊഫസറായിരുന്നു. കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം പ്രൊഫ. കെ.ഐ. ആന്റണിയാണ് ഭർത്താവ്.