കാഞ്ഞാർ:ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അനുനയിപ്പിച്ച് വീട്ടുകാരോടൊപ്പം പറഞ്ഞയച്ചു. കാഞ്ഞാർ ചക്കിയാനിക്കുന്നേൽ സിദ്ധിക്കിന്റെ മകൻ അഷ്‌കർ (18) ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. വീട്ടുകാരുമായി വഴക്കുണ്ടാക്കിയ യുവാവ് ഗ്യാസ് കുറ്റി എടുത്തു ലൈറ്ററുമായി നിന്ന് തീ കത്തിക്കുമെന്നു വീട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ കാഞ്ഞാർ പൊലീസ് അനുനയിപ്പിച്ച് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോവുകയും പിന്നീട് വീട്ടുകാരോടൊപ്പം പറഞ്ഞയച്ചു.