മറയൂർ: പഴനി ക്ഷേത്ര അടിവാരത്തിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി മൂന്നാർ സന്ദർശിച്ച് മടങ്ങിയ യുവാക്കളെ വനപാലകർ പിടികൂടി. പഴനി അടിവാരം സ്വദേശികളായ ജീവ (18) മേഘവർണ്ണൻ (18) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി മൂന്നാറിലെ ബന്ധുവീട്ടിലെത്തി മടങ്ങിയ ഇവർ
ചിന്നാർ ചെക്ക് പോസ്റ്റിലെ വാഹന പരിശോധന കണ്ട് ബൈക്ക് തിരിച്ച് മറയൂർ ഭാഗത്തേക്ക് വേഗത്തിൽ ഓടിച്ചുപോയി. ചന്ദന മോഷണ സംഘമാണെന്ന സംശയത്തിൽ വനപാലകർ പിന്തുടർന്ന് ജല്ലിമല ഭാഗത്ത് വച്ച പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് പഴനി ക്ഷേത്രത്തിന് താഴെ നിന്നും മോഷ്ടിച്ചതാണെന്ന വിവരം ലഭിച്ചത്.
ഇരുവരെയും പഴനി അടിവാരം പൊലീസിന് കൈമാറി.