ഇടുക്കി:പ്രളയം പ്രതികൂലമായെങ്കിലും ജനകീയപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ആവശ്യമായ കർമപരിപാടികളുമായി എൽ.ഡി.എഫ് സർക്കാർ മുന്നോട്ടു പോവുകയാണെന്ന് മന്ത്രി എം എം മണി പറഞ്ഞു. 'അഭയ' പദ്ധതി പ്രകാരം ജില്ലയിൽ സി.പി.എം നിർമിച്ച ആദ്യ വീടിന്റെ താക്കോൽ കൈതക്കോട് കണ്ടർമഠം കരിക്കൻ പറമ്പിൽ സെയ്തുമുഹമ്മദിന് കൈമാറുകയായിരുന്നു അദ്ദേഹം.
ഇടുക്കിക്ക് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച അയ്യായിരം കോടിയുടെ പാക്കേജ് ജില്ലയുടെ പുനർനിർമാണത്തിന് ഉതകും. ഈ വർഷം കുറഞ്ഞത് 1500 കോടിയുടെ കർമപദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

നിർമാണ കമ്മിറ്റി ചെയർമാൻ എം എം റഷീദ് അദ്ധ്യക്ഷനായി. സി.പി. എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി, ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ, ഏരിയാ കമ്മിറ്റിയംഗം ടി ആർ സോമൻ, മുനിസിപ്പൽ കൗൺസിലർമാരായ രാജീവ് പുഷ്പാംഗദൻ, കെ കെ ഷിംനാസ് എന്നിവർ സംസാരിച്ചു. നിർമാണ കമ്മിറ്റി കൺവീനർ വി എസ് ബാലൻ സ്വാഗതം പറഞ്ഞു.