george-tom
ജോർജ് ടോം

തൊടുപുഴ: രോഗിയായ പതിനാലുകാരന് രണ്ട് വർഷത്തിനിടെ രണ്ടാമതും കിഡ്‌നി മാറ്റിവയ്ക്കേണ്ട അവസ്ഥ. തഴുവംകുന്ന് കിഴക്കേപുത്തൻപുരയിൽ ജോർജ് ടോമിനെയാണ് (14) രോഗം വിടാതെ പിന്തുടരുന്നത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ജോർജിന് അസുഖം ബാധിക്കുന്നത്. സന്മനസുള്ളവരുടെ സഹായം കൊണ്ട് അന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കിഡ്‌നി മാറ്റിവയ്ക്കൽ നടത്തുകയായിരുന്നു. അന്ന് 20 ലക്ഷത്തോളം രൂപ ചെലവായി. ആറ് മാസം കഴിഞ്ഞപ്പോൾ കിഡ്‌നി വീണ്ടും തകരാറിലായി. അന്നുമുതൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ദിവസവും വീട്ടിൽ ഡയാലിസിസ് നടത്തുകയാണ്. പ്രതിമാസം 45,​000 രൂപയോളം ചികിത്സാ ചെലവ് വരുന്നുണ്ട്. മാതാവ് ഡീന റാണിയും രോഗിയാണ്. 2016ൽ ഡീനയുടെ കിഡ്‌നിയും മാറ്റിവച്ചിരുന്നു. ഡീനയുടെ മരുന്നിനും മറ്റുമായി പ്രതിമാസം ഇരുപതിനായിരത്തോളം രൂപ ചെലവു വരുന്നുണ്ട്. കൃഷിപ്പണിക്കാരനായ പിതാവ് ബിജുവിന് ഈ ചിലവുകൾ താങ്ങാവുന്നതിനുമപ്പുറമാണ്. പ്ലസ്ടു വിദ്യാർത്ഥിനിയായ മരിയ ട്രീസ സഹോദരിയാണ്. ജോർജ് ടോമിന് വീണ്ടും കിഡ്‌നി മാറ്റിവയ്ക്കുന്നതിനായി 20 ലക്ഷത്തോളം രൂപ വേണ്ടിവരും. സുമനസുകളുടെ സഹായം ലഭിച്ചാൽ മാത്രമേ കിഡ്‌നി മാറ്റിവയ്ക്കൽ നടത്താനാവൂ. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. പി.എച്ച്. മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തിലാണ് ചികിത്സ. ഫോൺ: 9495316468. അക്കൗണ്ട് നമ്പർ: 670302010007794, ജോർജ് ടോം ബിജു ട്രീറ്റ്‌മെ ഹെൽപ്പ് ഫണ്ട്, യൂണിയൻ ബാങ്ക്, കല്ലൂർക്കാട് ശാഖ. ഐ.എഫ്.എസ്.സി കോഡ്- യു.ബി.ഐ നമ്പർ 567035. ബാങ്കിലെ ഫോൺ നമ്പർ: 04852289999.