വണ്ടിപ്പെരിയാർ :ടൗണിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള വിതരണം നിലച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. എന്ന ആരോപണം ശക്തം. ജലവിഭവ വകുപ്പിന്റെ കുടിവെള്ളവിതരണം നിലശ്ചമായതോടെ നൂറുകണക്കിന് കുടുംബാംഗങ്ങളാണ് കഷ്ടപ്പെടുന്നത്.
കുടിവെള്ളവിതരണം നിശ്ചലമായതോടെ പലയിടത്തും വെള്ളം വിലയ്ക്കു വാങ്ങേണ്ട അവസ്ഥയാണ്. വ്യാപാര സ്ഥാപനങ്ങളിലേയ്ക്കും ഗാർഹിക അവശ്യങ്ങൾക്കും ഇപ്പോൾ വില കൊടുത്താണ് വെള്ളം വാങ്ങുന്നത്. പിക്കപ്പ് വാനുകളിലും, പെട്ടിഓട്ടോറിക്ഷകളിലും ലഭ്യമാകുന്ന ജലത്തിന് 500 മുതൽ 1000 രൂപ വരെ നൽകണം..പലയിടത്തും റോഡ് സൗകര്യം ഇല്ലാത്തതിനാൽ വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കാനും കഴിയാത്ത അവസ്ഥയാണ്. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ ടൗൺ വാർഡുകളിലും പരിസര പ്രദേശങ്ങളിലും ജലവിഭവ വകുപ്പാണ് കുടിവെള്ള വിതരണം നടത്തുന്നത്.പെരിയാർ നദിയിൽ നിന്നും വെള്ളം എടുത്ത് മഞ്ചുമലയിലെ ടാങ്കിൽ എത്തിച്ച് ശുചീകരിച്ച ശേഷമാണ് ഇവിടെ വെള്ളം വിതരണം ചെയ്യുന്നത്..
വികാസ് നഗർ,മേലെ ഗൂഡലൂർ എന്നിവിടങ്ങളിലാണ് ഏറ്റവുംഅധികം കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്.ഈ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള ശുചീകരണ ഉപകരണങ്ങളിൽ അറ്റകുറ്റ പണി നടത്തുന്നതിനാലാണ് വെള്ളം എത്തിക്കാൻ കഴിയാത്തത്. അടുത്ത ദിവസം തന്നെ തകരാർ പരിഹരിച്ച് കുടിവെള്ള വിതരണം നടത്തും.
മനീഷ് കുമാർ
ജലവിഭവ വകുപ്പ് അസിസ്റ്റൻഡ് എൻജിനീയർ പീരുമേട്
ഇവിടെയാണ് പ്രശ്നം രൂക്ഷം
പാറമട, മേലേ ഗൂഡല്ലൂർ, മഞ്ചുമല, പെരിയാർ ടൗൺ, വികാസ് നഗർ, നെല്ലിമല, ചുരുക്കുളം കക്കി കവല