വണ്ടിപ്പെരിയാർ: ഹർത്താലിനിടെ സംഘർഷം കണ്ടാലറിയാവുന്ന ഇരുപത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. സംഘർഷത്തിലും പൊലീസ് ലാത്തി ചാർജിലും ഒരു എ.എസ്.ഐയ്ക്കും,വനിതാ സിവിൽ ഓഫീസർക്കും, 7 കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. ഹർത്താൽ ദിവസം പോലിസിന്റെ ഔദ്യോഗിക കൃത നിർവഹണം തടസപ്പെടുത്തിയതിനും, പൊലീസിനെ ആക്രമിച്ചതിനുമാണ് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. ഡി.സി.സി.ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത്,ഷാജി കുരിശുമൂട്,ആർ.ഗണേശൻ,എന്നിവർ ലാത്തി ചാർജിൽ പരിക്കേറ്റു..ഇവർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മാരിയപ്പൻ, വാളാടി മണ്ഡലം പ്രസിഡന്റ് പി.. ടി വർഗീസ് ബ്ലോക്ക് കമ്മിറ്റി അംഗം ഗണേശൻ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കനി, വിജയ്, മുനിയാണ്ടി,എന്നിവർ പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ചികിത്സയിലായിരുന്നുവെങ്കിലും ഇപ്പോൾ ഇവർ ഒളിവിലാണ്. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജമാൽ,സി.പി.ഓ. ശ്രുതി സുകുമാരൻ, എന്നിവരും ചിത്സയിലാണ്. വണ്ടിപ്പെരിയാറ്റിലാണ്

പൊലീസും പാർട്ടി പ്രവർത്തകരും തമ്മിൽ ബലപ്രയോഗം നടന്നത്. ടൗണിൽ കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞിരുന്നു.കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞതോടെ വാഹനങ്ങൾ തടയരുതെന്ന് പൊലീസ് നിർദ്ദേശം നൽകിയെങ്കിലും പ്രവർത്തകർ ഇത് അവഗണിച്ചതോടെ ചെറിയ തോതിൽ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. ഇതിനിടയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.ഗണേശൻ ഐ.എൻ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. സിദ്ധീക്ക് ,യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി എം.മഹേഷ്, പ്രഭു എന്നിവരെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തതോടെ കൂടുതൽ പ്രവർത്തകർ സ്ഥലത്ത് സംഘടിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു കെ.എസ്.ആർ.ടി ബസ് വരുകയും ഇത് പ്രവർത്തകർ തടഞ്ഞു..എന്നാൽ പൊലീസ് ഇടപെട്ട് ബസ് കടത്തി വിടാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്...