അടിമാലി: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതികൾ പരോളിൽ ഇറങ്ങിയപ്പോഴാണ് കഴിഞ്ഞ ദിവസം കാസർകോട്ട് ഇരട്ട കൊലപാതകവും നടന്നിരിക്കുന്നതെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.ഈ കൊലപാതകം നടന്നിരിക്കുന്നത് സി.പി.എം ന്റെ അറിവോടെ തന്നെയാണ്. ഇത്
ആസൂത്രണം ചെയ്തതും സി.പി.എം ആണ്.
പാർട്ടിയ്ക്ക് ഇതിൽ നിന്നും മാറി നിൽക്കാൻ കഴിയില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. ജനമഹാ യാത്രയ്ക്ക അടിമാലിയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ടീയ കൊലപാതകങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം മൂന്നാമതാണ്. ഇതിന്റെ ഉത്തരവാദിത്വം കേരളവും കേന്ദ്രവും ഭരിക്കുന്ന പാർട്ടിക്കാണ്.സ്ത്രീ സുരക്ഷ ഉറപ്പാക്കുവാൻ സി.പി.എമ്മിന് കഴിയില്ല. ഇതിന്റെ ഉദാഹരണമാണ് ദേവികുളം എം.എൽ.എ.യുടെ സബ് കളകറോടുള്ള സംസാരം.

കാർഷിക മേഖലയുടെ അവസ്ഥ പഠിക്കുവാൻ ഭരിക്കുന്നവർ ശ്രമിക്കണം കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ കർഷകരുടെ കടങ്ങൾ എഴുതി തളളും. ഇതിനുള്ള രൂപരേഖ കോൺഗ്രസ് തയ്യാറാക്കി കഴിഞ്ഞെന്നും യോഗത്തിൽ പ്രസംഗിച്ച ആക്ടിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.യോഗത്തിൽ അടിമാലി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു.