വണ്ടിപ്പെരിയാർ: സ്വകാര്യ തേയിലത്തോട്ടത്തിലേയ്ക്ക് വെള്ളവുമായി പോയ ടാങ്കർ ലോറി മറിഞ്ഞു രണ്ടുപേർക്ക് പരിക്കേറ്റു.ഇഞ്ചിക്കാട് എസ്റ്റേറ്റിൽ താമസിക്കുന്ന മുനിയസ്വാമി (52)ഈ തോട്ടത്തിലെ തന്നെ അന്യസംസ്ഥാന തൊഴിലാളിയായ ബാറുൽ ഇസ്ലാം (29) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ 9 ന് മഞ്ചുമല ഭാഗത്ത് വെച്ചായിരുന്നു അപകടം.തോട്ടത്തിൽ പുതിയതായി പ്ലാന്റ് ചെയ്യുന്ന തേയിലച്ചെടികൾ നനയ്ക്കാനായി വെള്ളം കൊണ്ടു വന്ന
ടാങ്കർ ലോറി നിയന്ത്രണം വിട്ട് 10 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.നട്ടെല്ലിന് സാരമായി പരിക്കേറ്റ ഇരുവരെയും പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടു പോയി.