ചെറുതോണി: കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ പൈനാവ് സബ് ട്രഷറി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോമോൻ മാത്യു പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ത്രിതല പഞ്ചായത്തുകളുടെ പൊതുമരാമത്ത് വകുപ്പ് ബില്ലുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ട്രഷറി നിയന്ത്രണം പിൻ വലിക്കുക. നിർമ്മാണ സാമഗ്രികളുളെ വില വർധനവ് എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ
മാർച്ചും ധർണയും ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൈനാവ് ടൗണിൽ നിന്നും ആരംഭിച്ചു.
ജില്ല പ്രസിഡന്റ് എൻ വി ജോൺസൻ അദ്ധ്യക്ഷത വഹിച്ചു. ഷാജി മാരിയൽ, ഷൈൻ ടി ജോസഫ്, നോബി ജോർജ്, എസ് വിനോദ്, ഷാജി കോനാട്ട്, ഷാജി ചവർന്നാൽ, കെ വി സെബാസ്റ്റ്യൻ, കെ എൻ ബിജു, അനിൽ കുമാർ കെ എസ്, രാജൻ വർഗ്ഗീസ് ,കെ ആർ സുരേഷ്, ബിനോയി അഞ്ചാനി തുടങ്ങിയവർ പ്രസംഗിച്ചു.