ഇടുക്കി : സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ വനിതാശാക്തീകരണം ലക്ഷ്യമാക്കിക്കൊൺ് നടപ്പിലാക്കുന്ന നവീന വായ്പാ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ ചേരുന്ന സമ്മേളനത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി നിർവഹിക്കും. കുടുംബശ്രീ വായ്പ, കൃഷി വായ്പ, ഭവന നിർമ്മാണ വായ്പ, ഭവന പുനരുദ്ധാരണ വായ്പ, പ്രവാസി പുനരധിവാസ വായ്പ, സബ്സിഡിയോടുകൂടിയ വിദേശ തൊഴിൽ വായ്പ തുടങ്ങിയ വായ്പാ പദ്ധതികളാണ് കോർപ്പറേഷൻ നടപ്പാക്കുന്നത്. ചടങ്ങിൽ കോർപ്പറേഷന്റെ ഇടുക്കി ജില്ലാ കാര്യാലയത്തിൽ നിന്നും വിവിധ വായ്പ പദ്ധതിയുടെ കീഴിൽ വായ്പ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്കുള്ള വായ്പാ വിതരണവും മന്ത്രി നിർഹിക്കും.