വണ്ണപ്പുറം :ഇടുക്കി ഡി.സി.സി മെമ്പർ വണ്ണപ്പുറം തയ്യിൽ ടി.എം.ജോസഫ് (65) നിര്യാതനായി. ഭാര്യ :ജോസഫൈൻ. പെരുമണ്ണൂർ പുലക്കുടിയിൽ കുടുംബാംഗം. മക്കൾ: രഞ്ജിത് (മെയിൽ നഴ്സ്) റീനു (ഖത്തർ), റോഷൻ (ബഹറിൻ). മരുമകൻ : ടിലിൻ താന്നിക്കൽ, വണ്ണപ്പുറം,അമ്പലപ്പടിയിൽ റേഷൻ വ്യാപാരി. വണ്ണപ്പുറം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌ക്കാരം: ഇന്ന് 3ന് വണ്ണപ്പുറം മാർസ്ലീവാ ടൗൺപള്ളിയിൽ.