പീരുമേട്: പളളിക്കുന്ന് സെന്റ് ജോർജ്ജ് സി.എസ്.ഐ ദേവാലയത്തിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പീരുമേട്ടിലെ പള്ളിക്കുന്നിൽ 1869 ൽ ഹെൻട്രി ബേക്കർ(ജൂനിയർ) യൂറോപ്യൻ ശൈലിയിൽ നിർമ്മിച്ച ദേവാലയമാണിത് . 150 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ദേവാലയം അതേരൂപത്തിൽതന്നെയാണ് ഇപ്പോഴും നിലകൊളളുന്നത്. സി.എസ്.ഐ.ഈസ്റ്റ് കേരളാ മഹായിടവക ബിഷപ്പ് റൈറ്റ് റവ.ഡോ:കെ.ജി.ദാനിയേൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി,സി.എസ്.ഐ.മുൻ മോഡറേറ്റർ റവ.ഡോ:കെ.ജെ.സാമുവേൽ,ജോയ്സ് ജോർജ് എം.പി.,ഇ.എസ്.ബിജിമോൾ എം.എൽ.എ.എന്നിവർ പങ്കെടുക്കും.