തൊടുപുഴ: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പകർച്ചവ്യാധികൾക്കെതിരെ ബോധവത്ക്കരണം ലക്ഷ്യമിട്ട് നടത്തിയ സന്ദേശ യാത്രയ്ക്ക് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ സ്‌കൂൾ ഗ്രൗണ്ടിൽ സ്വീകരണം നൽകി.
തൊടുപുഴനഗരസഭയും, ജില്ലാ ആശുപത്രി, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റും ചേർന്നാണ് യാത്ര സംഘടിപ്പിച്ചത്. ന്യൂമാൻ കോളേജ് വിദ്യാർത്ഥികൾ മുട്ടം, മുതലക്കോടം, ചാഴികാട്, കോ ഓപ്പറേറ്റീവ് നഴ്സിംഗ് സ്‌കൂൾ വിദ്യാർത്ഥികൾ, കുടുംബശ്രീക്കാർ അംഗൻവാടി, ആശാ പ്രവർത്തകർ, സൗഖ്യ, ദീൻ ദയാൽ ഉപാധ്യായ കൗശിക് യോജന വിദ്യാർത്ഥികൾ
ചേർന്ന് സംഘടിപ്പിച്ച റാലി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ ഫ്ളാഗ് ഓഫ് ചെയ്തു. മുനിസിപ്പൽ മൈതാനിയിൽ ചേർന്ന പൊതു സമ്മേളനം നഗരസഭാ ചെയർപേഴ്സൺ ജസി ആന്റണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിനി ജോഷി അദ്ധ്യക്ഷത വഹിച്ചു, മലേറിയ ഓഫീസർ സി.ജെ.ജയിംസ് ,ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ഉമാദേവി, മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അനില ബേബി, പുറപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.മിനി മോഹൻ, ടെക്നിക്കൽ അസിസ്റ്റൻഡ് കെ.എൻ.വിനോദ് , ജയപ്രകാശ്.കെ.എൻ. എന്നിവർ സംസാരിച്ചു.