മറയൂർ: മറയൂർ മൂന്നാർ സംസ്ഥാന പാതയിൽ കോച്ചാരം ഭാഗത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. യാത്രക്കാരിയായ എം.ജി.എൽ.സി ടീച്ചർക്ക് പരിക്കേറ്റു.മറയൂർ മേലാടി സ്വദേശിനി റാണിക്കാണ് (42) പരിക്കേറ്റത്.മറയൂരിൽ നിന്നും ചട്ടമൂന്നാറിലേക്ക് പോയ ഓട്ടോറിക്ഷയാണ് മറിഞ്ഞത്. പരിക്കേറ്റ റാണിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.