മുട്ടം: ബസും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്കേറ്റു. ബസ് യാത്രക്കാരനായ നീലൂർ കൈതകൊമ്പിൽ ബിജു (48), ബൈക്ക് യാത്രക്കാരൻ മണക്കാട് ഇരുവൂളുംകാട്ടിൽ ബെന്നി (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3 മണിക്കാണ് അപകടം. മുട്ടം കോടതി പടിയിൽ വച്ച് തൊടുപുഴയ്ക്ക് പോയ ബസും, മുട്ടത്തേയ്ക്കു വന്ന ബൈക്കും കൂട്ടി ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെന്നിയുടെ നില ഗുരുതരമാണ്. മുട്ടം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.