s-rajendran-

തൊടുപുഴ: ദേവികുളം സബ്‌കളക്ടർ ഡോ. രേണു രാജിനെതിരെ മോശം പരാമർശം നടത്തിയ എസ്. രാജേന്ദ്രൻ എം.എൽ.എയ്ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു. തൊടുപുഴയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശദീകരണം ലഭിച്ച ശേഷം ജില്ലാ കമ്മിറ്റി ചേർന്ന് നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ എം.എൽ.എയുടെ പ്രസ്താവന ജില്ലാ സെക്രട്ടേറിയറ്റും തള്ളിയിരുന്നു. രാജേന്ദ്രന്റെ നടപടി പരിശോധിച്ച് നടപടിയെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.