വണ്ടിപ്പെരിയാർ: ബാങ്ക് അക്കൗണ്ടിൽ നിന്നും യുവാവിന്റെ 12,000 രൂപ നഷ്ടപ്പെട്ടതായി പരാതി.വള്ളക്കടവിലെ 8ാം നമ്പർ
കോളനിയിൽ താമസിക്കുന്ന പീറ്റർ സ്വാമിദാസിന്റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്.ഇക്കഴിഞ്ഞ 14നാണ് സംഭവം നടന്നത്. വനംവകുപ്പിലെ താത്ക്കാലിക ജീവനക്കാരനായ പീറ്റർ സംഭവ ദിവസം രാവിലെ വണ്ടിപ്പെരിയാർ ടൗണിൽ പ്രവർത്തിക്കുന്ന എ.ടി.എം.കൗണ്ടറിൽ നിന്നും കാർഡ് ഉപയോഗിച്ച് 1,500 രൂപ പിൻവലിച്ചു വീട്ടിലേക്ക് മടങ്ങി.രാത്രി 8 മണിയോടെ 12,000 രൂപ അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി ഫോണിൽ സന്ദേശം എത്തി.
അപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്.
അടുത്ത ദിവസം തന്നെ ബാങ്കിലെത്തി പരാതി നൽകി.ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിൽ ജാർഖണ്ഡിൽ നിന്നും പണം പിൻവലിച്ചതായാണ് കണ്ടെത്തിയത്. സംഭവം ഊർജിതമായി അന്വേഷിക്കുന്നതിനായി പരാതി പൊലീസിന് കൈമാറിയതായി ബാങ്ക് മാനേജർ അറിയിച്ചു.