ഇടുക്കി : സിനിമ ഷൂട്ടിംഗിനിടെ നടൻ അഷ്‌ക്കർ സൗദാൻ അപകടത്തിൽപ്പെട്ടു. വ്യാഴാഴ്ച രാത്രി ഒൻപതിനായിരുന്നു അപകടം. കല്ലാർകുട്ടി ഡാമിൽ മൂന്നാംപ്രളയം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടൻ കാൽ തെറ്റി ചുഴിയിൽ അകപ്പെടുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് താരത്തെ രക്ഷപ്പെടുത്തിയത്. ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നതിനിടെയാണ് അപകടം.