തൊടുപുഴ: ഹെൽമറ്റ് ധരിക്കൂ ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി പൊലീസ് ഉദ്യോഗസ്ഥൻ ഷാജഹാൻ നടത്തുന്ന സൈക്കിൾ പര്യടനത്തിന് ഇന്ന് രാവിലെ 8ന് തൊടുപുഴയിൽ സ്വീകരണം നൽകും.
പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സ്വീകരണത്തിൽ ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ പങ്കെടുക്കും. കുണ്ടറ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഷാജഹാൻ കൊല്ലത്തുനിന്നാരംഭിച്ച ട്രാഫിക് ബോധവത്ക്കരണ പര്യടനം കാസർകോടെത്തി തിരിച്ച് തിരുവനന്തപുരത്ത് അവസാനിക്കും. സൈക്കിൾ ജാഥ 1645 കിലോമീറ്ററാണ് താണ്ടുന്നത്.