മറയൂർ: പറമ്പിൽ കെട്ടിയിരുന്ന പശുക്കിടാവിനെ ബി.ജെ.പി മഹിളാ മോർച്ച നേതാവ് വെട്ടിപരിക്കേൽപ്പിച്ചതായി പരാതി. മറയൂരിലെ ബി.ജെ.പി നേതാവും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയായി മത്സരിച്ച മരിയ സൈസയ്ക്കെതിരെയാണ് മറയൂർ പൊലീസിൽ പരാതി ലഭിച്ചിരിക്കുന്നത്. മറയൂർ പട്ടം കോളനി സ്വദേശിയും ക്ഷീര കർഷകയുമായ മാമുണ്ടിയിൽ വീട്ടിൽ സാറാക്കുട്ടിയുടെ ഒരു വയസ് പ്രായമുള്ള പശുക്കിടാവിനെ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വാക്കത്തി ഉപയോഗിച്ച് വെട്ടിയെന്നാണ് പരാതി. പറമ്പിലേക്കുള്ള വഴിയിൽ കെട്ടിയിരുന്ന പശുവിനെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.