ചെറുതോണി : രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കിയ കഞ്ഞിക്കുഴി എസ്.എൻ ഹയർ സെക്കൻഡറി സ്‌കൂളിലെയും പൈനാവ് എം.ആർ.എസ് സ്‌കൂളിലെയും സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് രാവിലെ 9ന് കഞ്ഞിക്കുഴി എസ്.എൻ സ്റ്റേഡിയത്തിൽ നടക്കും. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻ ഉദ്ഘാടനം ചെയ്യും. റോഷി അഗസ്റ്റിൻ എം.എൽ. എ മുഖ്യാഥിതിയായിരിക്കും. എസ്.എൻ.ഡി.പി യോഗം അസിസ്റ്റൻഡ് സെക്രട്ടറി ഷാജി കല്ലാറ മുഖ്യപ്രഭാഷണം നടത്തും. സർക്കിൾ ഇൻസ്‌പെക്ടർ സിബിച്ചൻ ജോസഫ് ഉപഹാര സമർപ്പണവും എസ്.ആർ സുരേഷ് ബാബു സർട്ടിഫിക്കറ്റ് വിതരണവും നിർവഹിക്കും. കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് ഊരക്കാട്ടിൽ, ഹെഡ്മിസ്ട്രസ് എം.എ ഷൈജമ്മ, ജില്ലാ നോഡൽ ഓഫീസർ ടി.വി വിജയൻ, ഡോ.കെ സോമൻ, പൈനാവ് എം.ആർ.എസ് സ്‌കൂൾ ഹെഡ്മിസ്ട്രസ് സി.ജെ സുലോചന തുടങ്ങിയവർ പ്രസംഗിക്കും.