കാഞ്ഞാർ: കാഞ്ഞാർ മഹാദേവ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഗുരുദേവ പ്രതിഷ്ഠാ വാർഷികം 27 ന് നടക്കും. ക്ഷേത്രം തന്ത്രി എം.എൻ ഗോപാലൻ ,​ കെ.എം മഹേഷ് ക്ഷേത്രം മേൽശാന്തി പി.കെ ജനാർദ്ദനൻ തുടങ്ങിയവർ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. 27 ന് രാവിലെ 8 ന് പതാക ഉയർത്തൽ,​ തുടർന്ന് ഗുരുപൂജ,​ ഗുരുപുഷ്പാംഞ്ജലി,​ ഗുരുദേവ കൃതികളുടെ പാരായണം,​ ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട്,​ വൈകിട്ട് 6.15 ന് വിശേഷാൽ ദീപാരാധന എന്നിവ നടക്കും.