തൊടുപുഴ : മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നേതൃത്വത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മാർച്ച് 2 ന് മൂന്നാർ ഗവ.ഗസ്റ്റ്ഹൗസിൽ സിറ്റിംഗ് നടത്തും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സിറ്റിംഗ്. പുതിയ പരാതികൾ സ്വീകരിക്കും. അംഗങ്ങളായ കെ. മോഹൻകുമാറും പി. മോഹനദാസും സിറ്റിംഗിൽ പങ്കെടുക്കും. ലഭിക്കുന്ന പരാതികൾ അതിവേഗം പരിഹരിക്കുന്നതിനായി ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് സിറ്റിംഗിൽ പങ്കെടുക്കാൻ നിർദ്ദേശം നൽകി.