തൊടുപുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരള സംരക്ഷണ യാത്ര വിജയിപ്പിക്കാനും നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിൽ നിന്നും മുനിസിപ്പൽ വാർഡുകളിൽ നിന്നും പാർട്ടി പ്രവർത്തകരേയും അനുഭാവികളെയും പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് എ.ആർ. രതീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി.യു.സി- ബി സംസ്ഥാന പ്രസിഡന്റ്‌ പോൾസൺ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ നിയോജകമണ്ഡലം നേതാക്കളായ സി.കെ. തങ്കച്ചൻ, ഗീതാ മുരളി, ലിജി സാജു, രമ്യാ സുനിൽ, കെ.എസ്. മുരളി, ഡേവിഡ് പാറയ്ക്കൽ, റഹ്മാൻ പീടികത്താഴത്ത് എന്നിവർ പ്രസംഗിച്ചു.